യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
Jul 24, 2025 01:23 PM | By Sufaija PP

പാലക്കാട്:യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഖയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആറുവർഷം മുമ്പാണ് നേഖയുടെയും പ്രദീപിന്റെയും വിവാഹം നടന്നത്.

രണ്ടു വർഷങ്ങൾക്കുശേഷമാണ് ഇവർക്ക് മകളുണ്ടായത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രദീപ് മർദിച്ചിരുന്നുമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ആലത്തൂർ തോണിപ്പാടം കല്ലിങ്ങൽ വീട്ടിൽ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Relatives allege mystery in woman found dead in in-laws' home

Next TV

Related Stories
പോലീസിനെ കണ്ട് മണൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു, ടിപ്പറും ബൈക്കും മണൽക്കടത്ത് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു

Oct 17, 2025 04:43 PM

പോലീസിനെ കണ്ട് മണൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു, ടിപ്പറും ബൈക്കും മണൽക്കടത്ത് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു

പോലീസിനെ കണ്ട് മണൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു, ടിപ്പറും ബൈക്കും മണൽക്കടത്ത് ഉപകരണങ്ങളും...

Read More >>
സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനെ എത്തിയയാൾ ജ്വല്ലറിയിൽ നിന്നും മോതിരവുമായി കടന്നു കളഞ്ഞു

Oct 17, 2025 04:40 PM

സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനെ എത്തിയയാൾ ജ്വല്ലറിയിൽ നിന്നും മോതിരവുമായി കടന്നു കളഞ്ഞു

സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനെ എത്തിയയാൾ ജ്വല്ലറിയിൽ നിന്നും മോതിരവുമായി കടന്നു...

Read More >>
'സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്

Oct 17, 2025 04:34 PM

'സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്

സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച്...

Read More >>
തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

Oct 17, 2025 01:32 PM

തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന്...

Read More >>
കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചു

Oct 17, 2025 12:34 PM

കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചു

കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി...

Read More >>
ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന് സ്വർണ്ണവില

Oct 17, 2025 12:32 PM

ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന് സ്വർണ്ണവില

ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന്...

Read More >>
Top Stories

News Roundup

//Truevisionall